Connect with us

International

വിമാനത്തിന് മുകളില്‍ കയറി സാഹസികത; യുവ ഗായകന് ദാരുണാന്ത്യം

Published

|

Last Updated

ഒട്ടാവ: സംഗീത ആല്‍ബം ചെയ്യാനായി പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത കാണിച്ച യുവ ഗായകന്‍ മരിച്ചു. ജോണ്‍ ജെയിംസ് എന്ന 33കാരനാണ് ദാരുണാന്ത്യം. ബ്രിട്ടീഷ് കൊളംബിയയിലെ വേര്‍നണില്‍ ശനിയാഴ്ചയാണ് കനേഡിയന്‍ റാപ്പര്‍ സംഗീതജ്ഞനായ ജോണ്‍ ജെയിംസ് മരിച്ചത്.

ആകാശത്ത് പാറിപറന്ന വിമാനത്തിന് മുകളില്‍ കയറി വീഡിയോ ചിത്രീകരിച്ച് യു ട്യൂബില്‍ പോസ്റ്റ് ചെയ്യാനായിരുന്നു ജോണ്‍ ജെയിംസ് ശ്രമിച്ചത്. പറക്കുന്ന വിമാനത്തിന് മുകളിലൂടെ സാഹസികമായി നടന്നും തൂങ്ങിക്കിടന്നും പല തവണ പരിശീലനം നടത്തിയ ശേഷമാണ് ജെയിംസ് സംഗീത വീഡിയോയുടെ ചിത്രീകരണത്തിനായി ഈ സാഹസികതയ്ക്ക് ഒരുങ്ങിയത്.

വിമാനത്തിന്റെ ചിറകിലേക്ക് നടന്നടുക്കുമ്പോള്‍ പെട്ടെന്ന് വിമാനം ചെരിയുകയും പെട്ടെന്നുള്ള അപകടമായിരുന്നതിനാല്‍ പാരച്യൂട്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയും മുമ്പ് ജോണ്‍ നിയന്ത്രണം വിട്ട് താഴേക്ക് പതിക്കുകയുമായിരുന്നു.

Latest