കരീം മുസ്‌ലിയാര്‍ സുന്നത്ത് ജമാഅത്തിന് കരുത്ത് പകര്‍ന്ന മഹാന്‍: കാന്തപുരം

Posted on: October 23, 2018 6:24 pm | Last updated: October 23, 2018 at 6:35 pm
കളന്‍തോട് കരീം മുസ്ലിയാര്‍ കാന്തപുരത്തോടൊപ്പം. ചിത്രത്തില്‍ ഇടത്ത് നിന്ന് മൂന്നാമത്.

കോഴിക്കോട്: വിടവാങ്ങിയ സൂഫീ വര്യന്‍ കളന്‍തോട് കരീം മുസ് ലിയാര്‍ സുന്നത്ത് ജമാഅത്തിന് എന്നും കരുത്ത് പകര്‍ന്ന മഹാനായിരുന്നുവെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ അനുസ്മരിച്ചു. ദിക്‌റിന്റെയും സ്വലാത്തിന്റെയും വഴിയിലേക്ക് പതിനായിരങ്ങള്‍ക്ക് അവിടുന്ന് വെളിച്ചം നല്‍കിയെന്നും കാന്തപുരം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണരൂപം:

ബഹുമാന്യരായ അബ്ദുല്‍ കരീം മുസ്ലിയാര്‍ കളന്‍തോട് അല്ലാഹുവിലേക്ക് യാത്രയായിരിക്കുന്നു. അങ്ങേയറ്റം സങ്കടപ്പെടുത്തുന്ന വിയോഗമാണിത്. അല്ലാഹുവിന്റെ വിധി പോലെയാണല്ലോ കാര്യങ്ങളെല്ലാം. ആത്മീയമായി വിശ്വാസികള്‍ക്ക് വലിയ ആശ്വാസമായിരുന്നു മഹാന്റെ സാന്നിധ്യം.ദിക്റിന്റെയും സ്വലാത്തിന്റെയും വഴിയിലേക്ക് പതിനായിരങ്ങള്‍ക്ക് അവിടുന്ന് വെളിച്ചം നല്‍കി. സുന്നത്ത് ജമാഅത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും കരുത്തുപകര്‍ന്നു. മര്‍കസടക്കം അനേകം സ്ഥാപങ്ങളുടെ സഹകാരിയായിരുന്നു. വലിയരൂപത്തില്‍ തന്നെ മര്‍കസിനെ അദ്ദേഹം സഹായിച്ചിട്ടുണ്ട് . കരീം മുസ്ലിയാരുടെ പാരത്രിക ജീവിതത്തിലെ പദവികള്‍ അല്ലാഹു ഉന്നതമാക്കി നല്‍കട്ടെ. അമീന്‍.