Connect with us

Ongoing News

ചേത്രിക്ക് ഡബിള്‍; ബെംഗളൂരു കസറി

Published

|

Last Updated

പുനെ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഗംഭീര ജയവുമായി ബെംഗളൂരു എഫ് സി. ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ പൂനെ സിറ്റി എഫ് സിയേയാണ് ബെംഗളൂരു തകര്‍ത്തുവിട്ടത്. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കായിരുന്നു ജയം. മികുവിന്റെ വകയായിരുന്നു മൂന്നാം ഗോള്‍.
അഞ്ച് മിനുട്ടിനുള്ളിലായിരുന്നു ഛേത്രിയുടെ രണ്ട് ഗോളുകളും പിറന്നത്. 41ാം മിനുട്ടിലും 43ാം മിനുട്ടിലും. 64ാം മിനുട്ടില്‍ മികു ലക്ഷ്യം കണ്ടു.

ഈ വിജയത്തോടെ ബെംഗളൂരുവിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനും കഴിഞ്ഞു. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴ് പോയിന്റാണ് ബെംഗളൂരുവിന്. മൂന്ന് മത്സരത്തില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള പൂനെ മൂന്നാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ ബെംഗളൂരു കൊല്‍ക്കത്തയേയും പൂനെ ഗോവയേയും നേരിടും.

---- facebook comment plugin here -----

Latest