വിദേശത്ത് അനധികൃത സ്വത്ത്; കര്‍ശന നടപടിക്ക് ഒരുങ്ങി ആദായ നികുതി വകുപ്പ്

Posted on: October 22, 2018 9:07 pm | Last updated: October 23, 2018 at 10:20 am
SHARE

ന്യൂഡല്‍ഹി: വിദേശത്ത് അനധികൃത സ്വത്ത് സമ്പാദിക്കുന്നവര്‍ക്ക് എതിരെ കടുത്ത നടപടികളുമായി ആദായ നികുതി വകുപ്പ്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശനമായ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതിനാണ് വകുപ്പ് നടപടികള്‍ തുടങ്ങിയത്. ഇതിനായി വിദേശത്തുള്ള ഏജന്‍സികളുടെ സഹായവും തേടും. പദ്ധതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് പുറത്തുവിട്ടിട്ടില്ല.

കള്ളപ്പണം തടയുന്നതിന് എതിരായ നടപടികളുടെ ഭാഗമാണ് പുതിയ നീക്കം. വിദേശ പണ ഇടപാടുകള്‍ നടത്തുന്ന ആളുകളെ ആദായ നികുതി വകുപ്പ് നിരീക്ഷിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ക്ക് ഇതിനകം തന്നെ നോട്ടീസ് അയച്ചുകഴിഞ്ഞു. വിദേശ ഇടപാടിന്റെ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ് നല്‍കിയത്.

വിദേശത്ത് അനധികൃത സ്വത്ത് കൈവശപ്പെടുത്തിയവരില്‍ ഭൂരിഭാഗവും രാഷ്ട്രീയ സാമൂഹിക മേഖലകളില്‍ ഉന്നത സ്വാധീനമുള്ളവരാണ്. 2015ല്‍ കൊണ്ടുവന്ന കള്ളപ്പണവും (വെളിപ്പെടുത്താത്ത വിദേശ വരുമാനവും സ്വത്തുക്കളും) നികുതി ചുമത്തലും നിയമ പ്രകാരമാണ് നടപടിക്ക് ഒരുങ്ങുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here