Connect with us

Kerala

രാഹുല്‍ ഈശ്വറിന് ജാമ്യം

Published

|

Last Updated

പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നടത്തിയ പ്രതിഷേധത്തിനിടെ അറസ്റ്റിലായ രാഹുല്‍ ഈശ്വര്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ജാമ്യം. റാന്നി മജിട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല നട തുറന്ന ഒക്ടോബര്‍ 17നാണ് രാഹുല്‍ ഈശ്വറിനെ അറസ്റ്റ് ചെയ്തത്.

ആന്ധ്രയില്‍ നിന്ന് വന്ന സംഘത്തിലെ മാധവി എന്ന യുവതിയെ മല കയറുന്നതില്‍ നിന്ന് ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. പോലീസ് തന്നെ മനപ്പൂര്‍വം കള്ളക്കേസില്‍ കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആരോപിച്ചിരുന്നു.

ജയിലില്‍ നിരാഹാരം കിടന്ന രാഹുല്‍ ഈശ്വറിനെ പിന്നീട് തിരുവന്നതപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റിയ രാഹുലിന്റെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

Latest