Connect with us

Kerala

യുഎഇയില്‍ പോയത് യാചിക്കാനല്ല; കേന്ദ്രത്തിന്റേത് സംസ്ഥാനത്തിനെതിരായ നീക്കം: മുഖ്യമന്ത്രി പിണറായി വിജയന്‍

Published

|

Last Updated

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനു സഹായം തേടിയുള്ള മന്ത്രിമാരുടെ വിദേശ യാത്രക്ക് അനുമതി നിഷേധിച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മന്ത്രിമാര്‍ക്ക് വിദേശയാത്രയ്ക്ക് അനുമതി നല്‍കാതിരുന്നത് സംസ്ഥാനത്തിന് എതിരായുള്ള നീക്കമായെ കാണാനാകുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തോട് ആദ്യം അനുകൂലമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്. എന്നാല്‍ പിന്നീട് അനുമതി നിഷേധിക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.മറ്റ് രാഷ്ട്രങ്ങളില്‍നിന്നും സഹായം സ്വീകരിച്ചിരുന്നുവെങ്കില്‍ വലിയ തുക സംസ്ഥാനത്തിന് ലഭിച്ചേനെ. എന്നാല്‍ അതിന് അനുവദിച്ചില്ല. ഇതിന്റെ തുടര്‍ച്ചയായാണ് മന്ത്രിമാര്‍ക്ക് വിദേശയാത്രക്ക് അനുമതി നിഷേധിച്ചത്. ഇതിനെ സംസ്ഥാനത്തിന് എതിരായിട്ടുള്ള നീക്കമായിവേണം കരുതാന്‍. കേരളത്തോട് കേന്ദ്രത്തിനു പ്രത്യേക നിലപാടാണുള്ളത്. കേന്ദ്രത്തിന്റേത് മുട്ടാപ്പോക്കു നയമാണ്. കേരളത്തിന്റെ വളര്‍ച്ചയിലും പുരോഗതിയിലും ബിജെപി യാതൊരു വിധ പങ്കും വഹിച്ചിട്ടില്ല. ബിജെപി പറയുന്നതുപോലെ വിദേശത്തുപോയി യാചിക്കുകയല്ല ചെയ്യുന്നത്. വിദേശ മലയാളികള്‍ സഹായിക്കുന്നത് യാചനയായി കാണേണ്ട. മന്ത്രിമാര്‍ പോയിരുന്നെങ്കില്‍ നല്ല സഹായം ലഭിക്കുമായിരുന്നുവെന്നും മഖ്യമന്ത്രി പറഞ്ഞു

Latest