Connect with us

Kerala

ശബരിമലയിലെത്തിയ യുവതികള്‍ തിരിച്ചിറങ്ങുന്നു; കനത്ത സുരക്ഷ

Published

|

Last Updated

പത്തനംതിട്ട: കനത്ത പോലീസ് കാവലില്‍ ശബരിമല സന്നിധാനത്തിന് സമീപത്തെത്തിയ യുവതികള്‍ തിരിച്ചു പോകുന്നു. നൂറുകണക്കിന് ഭക്തര്‍ നടപ്പന്തലില്‍ കിടന്ന് പ്രതിഷേധിച്ചതോടെയാണ് ഇവരെ തിരിച്ചിറക്കുന്നത്. ശക്തമായ പോലീസ് സംരക്ഷണത്തിലാണ് ഇവര്‍ തിരിച്ചിറങ്ങുന്നത്. ഐജി ശ്രീജിത്ത് നേരത്തെ യുവതികളുമായി സംസാരിച്ചിരുന്നു.

കൊച്ചി സ്വദേശിനിയായ രഹ്നാ ഫാത്വിമയും ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിതയുമാണ് സന്നിധാനത്തെത്തിയത്. പോലീസ് വേഷത്തിലാണ് ഇവര്‍ മല കയറിയത്. ശബരിമല സന്നിധാനത്തിന്റെ അടുത്തുവരെ എത്താന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും വീണ്ടും വരുമെന്നും കവിത പ്രതികരിച്ചു.