Kerala
ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയാല്‍ സുരക്ഷയും സൗകര്യവുമൊരുക്കും: ഡിജിപി

തിരുവനന്തപുരം: ശബരിമലയിലേക്ക് സ്ത്രീകളെത്തിയാല്‍ അവര്‍ക്ക് സൗകര്യമൊരുക്കുമെന്നും അവിടെ ആരേയും തടയുവാന്‍ അനുവദിക്കില്ലെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ.
സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ബാധ്യസ്ഥമായ സാഹചര്യത്തില്‍ അത് നടപ്പാക്കും. നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്താന്‍ അനുവദിക്കില്ല. നിവില്‍ ശബരിമലയില്‍ വനിതാ പോലീസിനെ നിയോഗിച്ചിട്ടില്ലെന്നും ഡിജിപി പറഞ്ഞു.
---- facebook comment plugin here -----