Connect with us

Kerala

നവകേരള നിര്‍മാണത്തിനായി രണ്ട് സമതികള്‍ക്ക് രൂപം നല്‍കി

Published

|

Last Updated

തിരുവനന്തപുരം: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് രണ്ട് ഉന്നതാധികാരസമിതികള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റേയും ചീഫ് സെക്രട്ടറിയുടേയും അധ്യക്ഷതയില്‍ രണ്ട് സമിതികള്‍ക്കാണ് രൂപം കൊടുത്തിരിക്കുന്നത്.
മുഖ്യമന്ത്രി അധ്യക്ഷനായുള്ള ഉപദേശകസമിതിയില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല,കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, ഗതാഗതമന്ത്രി എകെ ശശീന്ദ്രന്‍, ജലവിഭവവകുപ്പ് മന്ത്രി മാത്യു ടി തോമസ്, തുറമുഖവകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, വ്യവസായി എംഎ യൂസഫലി, സുരക്ഷാവിദഗ്ദ്ധന്‍ മുരളി തുമ്മാരുകുടി , ബൈജു ആപിലെ ബൈജു എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്. ഉപദേശകസമിതിയുടെ ആദ്യയോഗം ഈ മാസം 22ന് ചേരുമെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. മ

ന്ത്രിസഭക്കും ഉപദേശകസമിതിക്കും സമാന്തരമായാവും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാരസമിതി പ്രവര്‍ത്തിക്കുക. കേരള പുനര്‍നിര്‍മ്മാണത്തിനായി യുവാക്കളുടെ അടക്കം നൂതനനിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി കേരള നിര്‍മ്മിതിക്കായി ആശയങ്ങള്‍ തേടി സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും വ്യക്തമാക്കി. വന്‍തോതിലുള്ള സഹായം കേരളത്തിന് കിട്ടിയിട്ടുണ്ട്. എന്നാല്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ വളരെ വലുതാണ്. മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി കിട്ടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും യാത്രയുടെ ഉദ്ദേശ്യവും ലക്ഷ്യങ്ങളും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .നവകേരളനിര്‍മാണത്തിന് നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് പല പദ്ധതികളും രൂപീകരിച്ചിട്ടുള്ളത്. പല മേഖലകളിലെയും വിദഗ്ധരുടെ അഭിപ്രായം സമന്വയിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. പുതിയ വികസന ആശയങ്ങള്‍ ലഭിക്കാന്‍ സെമിനാറുകളും ഹാക്കത്തോണുകളും നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു