Connect with us

Kerala

ബിഷപ്പ് ഫ്രാങ്കോക്ക് ജാമ്യം: സുരക്ഷാ ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീകള്‍

Published

|

Last Updated

കുറുവിലങ്ങാട്: ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് ജാമ്യം കിട്ടിയതില്‍ ആശങ്കയും ദു:ഖവുമുണ്ടെന്ന് പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീയെ് പിന്തുണച്ച മറ്റ് കന്യാസ്ത്രീകള്‍. ഞങ്ങള്‍ക്ക് സുരക്ഷാ ഭീഷണിയുണ്ട്. നാളെ ജീവനോടെയുണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

അതേ സമയം കോടതിയില്‍നിന്നും നീതി ലഭിക്കുമെന്നുതന്നെയാണ് കരുതുന്നതെന്നും കന്യാസ്ത്രീക്കായി തെരുവില്‍ സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ മാധ്യമങ്ങളോട് പറഞ്ഞു. കന്യാസ്ത്രീയ പീഡിപ്പിച്ച കേസില്‍ സെപ്തംബര്‍ 21ന് അറസ്റ്റിലായ ബിഷപ്പിന് ഇന്നാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം നല്‍കിയത്.

Latest