ഹറമൈന്‍ പ്രദര്‍ശനം: ശനിയാഴ്ചകളില്‍ വനിതകള്‍ക്ക് സന്ദര്‍ശനാനുമതി

Posted on: October 15, 2018 12:14 am | Last updated: October 15, 2018 at 12:14 am

മദീന: മസ്ജിദുന്നബവില്‍ ഒരുക്കിയിട്ടുള്ള ഹറമൈന്‍ പ്രദര്‍ശന കേന്ദ്രം ശനിയാഴ്ചകളില്‍ വനിതകള്‍ക്കായി തുറന്നു കൊടുക്കാന്‍ മസ്ജിദുല്‍ ഹറാം മസ്ജിദുന്നബവി കാര്യലായ മേധാവി ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍സുദൈസ് നിര്‍ദേശം നല്‍കി. രാവിലെ എട്ട് മുതല്‍ രാത്രി എട്ട്‌ വരെയായിരിക്കും സന്ദര്‍ശന സമയം. മസ്ജിദു ഹറാം, മസ്ജിദുന്നബവി, മുഹമ്മദ് നബി (സ) ഇസ്‌ലാമിന്റെ ചരിത്രങ്ങളും മറ്റുമാണ് പ്രദര്‍ശന കേന്ദ്രത്തിലുണ്ടാവുക.