പാലക്കാട് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

Posted on: October 13, 2018 7:39 pm | Last updated: October 14, 2018 at 11:30 am

പാലക്കാട്: മേനോന്‍ പാറയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കൂരാന്‍പാറ ദാമോദരന്റെ മകന്‍ പ്രശാന്തിനാണ് വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ പ്രശാന്തിനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീട്ടിലെത്തിയ ഒരു സംഘം ആളുകള്‍ വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ ബിജെപിയാണെന്ന് സിപിഎം ആരോപിച്ചു.