കോഴിക്കോട്: പ്രശസ്ത കവി എംഎന്‍ പാലൂര്‍(86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ കോഴിക്കോട് കോവൂരിലെ വസതിയിലായിരുന്നു അന്ത്യം. 2013ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് അര്‍ഹനായ പാലൂരിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ സ്മാരക കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.
1932ല്‍ എറണാകുളത്തെ പാറക്കടവിലാണ് ജനനം. പാലൂര്‍ മാധവന്‍ നമ്പൂതിരിയെന്നാണ് യഥാര്‍ഥ പേര്. ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ 31 കൊല്ലം ഡ്രൈവറായി സേവനമനുഷ്ഠിച്ച അദ്ദേഹം 1990ലാണ് വിരമിച്ചത്. ഉഷസ്സ് ആണ് പാലൂരിന്റെ ഏറ്റവും ശ്രദ്ധേയമായ കവിത. പേടിത്തൊണ്ടന്‍, കലികാലം, തീര്‍ഥയാത്ര, സുഗമ സംഗീതം, പച്ച മാങ്ങ തുടങ്ങിയവയാണ് പ്രധാന രചനകള്‍. ശാന്തകുമാരിയാണ് ഭാര്യ. മകള്‍: സാവിത്രി.