എട്ട് കോടിയുടെ ഹാഷിഷുമായി യുവതി പാലക്കാട് പിടിയില്‍

Posted on: October 8, 2018 1:05 pm | Last updated: October 8, 2018 at 4:43 pm

പാലക്കാട്: എട്ട് കോടി രൂപ വിലമതിക്കുന്ന രണ്ട് കിലോ ഹാഷിഷ് ഓയിലുമായി യുവതി ഒലവക്കോട് പിടിയിലായി . കന്യാകുമാരി അല്‍വാര്‍കോവില്‍ സ്വദേശിനിയായ സിന്ധുജ(21)യാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സ്‌പെഷല്‍ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.

ബാഗില്‍ പ്ലാസ്റ്റിക് സഞ്ചികളിലായി സൂക്ഷിച്ച നിലയിലാണ് മയക്ക് മരുന്ന് കണ്ടെടുത്തത്. ത്യശൂര്‍ ചാവക്കാട് സ്വദേശിയായ ജാബിറിന് കൈമാറാനായി വിശാഖപട്ടണത്തുനിന്നുമാണ് ഇവ കൊണ്ടുവന്നത്. ഇത് പതിനേഴാമത്തെ തവണയാണ് സിന്ധുജ ചാവക്കാട്ടേക്ക് ഹാഷിഷ് എത്തിക്കുന്നത്. ഒരു ലക്ഷം രൂപയാണ് ഓരോ കടത്തലിനും പ്രതിഫലമായി യുവതി ലഭിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു. കേരളത്തില്‍നിന്നും ഒമാനിലേക്ക് കടത്താനാണ് ഇവ എത്തിക്കുന്നത്.