വടകരയില്‍ തിങ്കളാഴ്ച ബിജെപി ഹര്‍ത്താല്‍

Posted on: October 7, 2018 11:59 am | Last updated: October 7, 2018 at 12:27 pm

കോഴിക്കോട് : വടകര നഗരത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച വടകര നിയോജക മണ്ഡലം പരിധിയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

വടകര മുനിസിപ്പാലിറ്റി, ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ് ഹര്‍ത്താല്‍. ശനിയാഴ്ച രാത്രി ബിജെപി മണ്ഡലം ജോ. സെക്രട്ടറിയും ചോറോട് ഗ്രാമപഞ്ചായത്ത് മെമ്പറുമായ പി ശ്യാംരാജിനും പ്രവര്‍ത്തകര്‍ക്കും നേരെ അക്രമം ഉണ്ടായിരുന്നു. ഇതിന് പിറകിലും സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു.