Connect with us

Gulf

2030 വരെ പുതിയ നികുതി ഏര്‍പ്പെടുത്തില്ലെന്ന് സഉൗദി കിരീടവകാശി

Published

|

Last Updated

ദമ്മാം: 2030 വരെ പുതുതായി യാതൊരു വിധ നികുതിയും രാജ്യത്ത് ഏര്‍പ്പെടുത്തില്ലന്ന് സൗദി കിരീടവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വ്യക്തമാക്കി. bloomberg news പ്രതിനിധികള്‍ക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. സൗദി അരംകോയുടെ ഓഹരികള്‍ 2021ല്‍ വില്‍പന നടത്തും. ഇതു വഴി രണ്ട് ട്രില്ല്യന്‍ ഡോളറിന്‍െ വരുമാനമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

2019ല്‍ സൗദിയുടെ ബജറ്റ് ഒരു ട്രില്ല്യന്‍ റിയാലിനെക്കാള്‍ വര്‍ധിക്കും. പൊതു നിക്ഷേപ ഫണ്ട് 400 ബില്ല്യന്‍ റിയാലായി ഉയര്‍ന്നിട്ടുണ്ട്. 2020 ല്‍ ഈ തുക 600 ബില്ല്യന്‍ റിയാലായി ഉയരും.നേരത്തെപ്രഖ്യാപിച്ച നിയോം പദ്ധതിയില്‍ ചെറുതും വലുതുമായി ഒട്ടനവധി സംരഭങ്ങളാണ് വരാന്‍ പോവുന്നത്.നാല്‍പത് വര്‍ഷത്തിനിടെ ഇതാദ്യാമായി സൗദി ഭരണാധികാരിയുടെ വാര്‍ഷികാവധി ചിലവഴിക്കുന്നത് സൗദിയില്‍ തന്നെയാണെന്ന് അഭിമുഖത്തില്‍ കിരീടവകാശി അറിയിച്ചു.

ഉത്പാദനും ആവശ്യവും പരിഗണിച്ചാണ് എണ്ണയുടെ വില നിശ്ചിക്കുന്നത്. ആവശ്യമെങ്കില്‍ ദിവസം പതിമൂന്ന് ലക്ഷം ബാരല്‍ എണ്ണ ഉത്പാദിപ്പിക്കാനുള്ള പ്രാപ്തിയുണ്ട്.സ്വദേശികള്‍ക്കിടയില്‍ തൊഴിലില്ലായ്മ 2019 മുതല്‍ കുറയും. തൊഴിലില്ലായ്മ 7 ശതമാനത്തിലേക്കു കൊണ്ടു വരുകയാണ് ലകഷ്യം 2030ല്‍ ഈ ലക്ഷ്യം കൈ വരിക്കും.2019ല്‍ സ്വദേശിവത്കരണം ശക്തമാക്കുമെന്നാണ് കിരീടവകാശിയുടെ അഭിമുഖം സൂചിപ്പിക്കുന്നത്.

അമേരിക്ക ആയുധം നല്‍കുന്നത് ഒൗദാര്യത്തിലല്ല

അമേരിക്കയില്‍ നിന്നും തങ്ങള്‍ ആയുധം വാങ്ങുന്നത് ഔദാര്യത്തിലല്ലെന്നും പണം നല്‍കിയാണെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. അമേരിക്കയില്ലാതെ രണ്ടാഴ്ച പോലും നിങ്ങളുണ്ടാവില്ലന്ന് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ് നടത്തിയ പരമാര്‍ശത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ മറുപടി.

അമേരിക്കന്‍ മുന്‍ പ്രസിഡണ്ട് ബരാക്ക ഒബാമ തങ്ങളുടെ സുരക്ഷക്കെതിരെയാണ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ നയങ്ങള്‍ പരാജയപ്പെടുകയും തങ്ങളുടെ നയങ്ങള്‍ വിജയിക്കുകയമാണുണ്ടായത്. ഒബാമ തങ്ങള്‍ക്ക് മാത്രമല്ല മധ്യ പൂര്‍വ്വ ദേശത്തിന് തന്നെ എതിരായ ചില നിലാപാടുകളാണ് കൈ കൊണ്ടിരുന്നത് എങ്കിലും അവയല്ലാം പരാജയപ്പെടുകയും തങ്ങളുടെ അജണ്ടകള്‍ വിജയിക്കുകയുമായിരുന്നു. രണ്ടായിരം വര്‍ഷങ്ങള്‍ മുതല്‍ക്ക് തന്നെ തങ്ങളുടെ രാജ്യം പല വിധ പ്രതിസന്ധികളും നേരിട്ടിട്ടുണ്ട്.

അമേരിക്കയില്‍ നിന്നുമാണ് തങ്ങള്‍ ആയുധം വാങ്ങിയിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് മറ്റ് രാജ്യങ്ങളില്‍ നിന്നും ആയുധങ്ങള്‍ വാങ്ങിത്തുടങ്ങി. ട്രംപ് പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്തതോടെ അടുത്ത പത്ത് വര്‍ഷത്തേക്ക് അമേരിക്കയില്‍ നിന്നും സൗദിക്കു വേണ്ട 60 ശതമാനം ആയുധങ്ങള്‍ വാങ്ങിക്കുന്നതിനു ധാരണയിലെത്തുകയായിരുന്നു. ഇക്കാരണത്തല്‍ തന്നെ 400 ബില്ല്യന്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ധാരണിയിലെത്തുകയും ചെയ്തിരുന്നതായി അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുമായി തങ്ങള്‍ നല്ല ബന്ധത്തിലാണെന്നും അദ്ദേഹം അറിയിച്ചു.

Latest