Connect with us

National

അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 11ന് വോട്ടെണ്ണല്‍

Published

|

Last Updated

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ഛത്തിസ്ഗഢ്, മിസോറം, മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ്.

ചത്തിസ്ഗഢില്‍ രണ്ട് ഘട്ടങ്ങളിലായും മറ്റിടങ്ങളില്‍ ഒറ്റഘട്ടമായുമാണ് വോട്ടെടുപ്പ്. ചത്തിസ്ഗഡില്‍ നവംബര്‍ 12നും നവംബര്‍ 20നും മധ്യപ്രദേശ്, മിസോറാം നിയമസഭകളിലേക്ക് നവംബര്‍ 28നും വോട്ടെടുപ്പ് നടക്കും. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിനാണ് വോട്ടെടുപ്പ്. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.

കര്‍ണാടകയിലെ ലോക്‌സഭാ സീറ്റുകളായ ഷിമോഗ, ബെല്ലാരി, മാണ്ഡ്യ എന്നിവിടങ്ങളില്‍ നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് അറിയിച്ചു. അഞ്ച് സംസ്ഥാനങ്ങളിലും മാത്യകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.