റിപ്പോ, റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്താതെ ആര്‍ബിഐ

Posted on: October 5, 2018 3:10 pm | Last updated: October 5, 2018 at 9:19 pm

മുംബൈ: റിസര്‍വ് ബേങ്കിന്റെ പണനയ അവലോകന യോഗത്തില്‍ പലിശ നിരക്കില്‍ മാറ്റം വരുത്തേണ്ടതില്ലെന്ന് ഭൂരിപക്ഷ തീരുമാനം. ഇതേത്തുടര്‍ന്ന് റിപ്പോ നിരക്ക് 6.50 ശതമാനമായി തുടരും. ആറംഗ സമതിയിലെ അഞ്ച് പേരും നിരക്ക് വര്‍ധനക്കെതിരെ വോട്ട് ചെയ്തു. റിവേഴ്‌സ് റിപ്പോ നിരക്ക് 6.25 ശതമാനമായിത്തന്നെ തുടരുമെന്നും ആര്‍ബിഐ അറിയിച്ചു.

ഇന്ധന വില വര്‍ധനയുടേയും രൂപയുടെ മൂല്യ ശോഷണത്തിന്റേയും അടിസ്ഥാനത്തില്‍ വാണിജ്യ ബേങ്കുകള്‍ക്ക് റിസര്‍വ് ബേങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടം പലിശയായ റിപോ നിരക്കില്‍ 25 ബേസിസ് പോയിന്റ് ഉയര്‍ത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. പണപ്പെരുപ്പ നിരക്ക് നിയന്ത്രണത്തിലായതാണ് ആര്‍ബിഐയെ നിരക്ക് വര്‍ധനയില്‍നിന്നും പിന്തിരിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.