Connect with us

Kerala

വാഹനാപകടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ മരിച്ചു

Published

|

Last Updated

താമരശ്ശേരി: താമരശ്ശേരിയിലുണ്ടായ വാഹനാപകടത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയുടെ സഹോദരന്‍ മരിച്ചു. കൊടുവള്ളി സ്വദേശി കാരാട്ട് ഗഫൂര്‍ ആണ് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചത്.

ഒപ്പമുണ്ടായിരുന്ന റഫീഖ്, ഹാരിസ് എന്നിവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൈസുരുവില്‍നിന്നും വരികയായിരുന്ന ഇവര്‍ സഞ്ചരിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. താമരശ്ശേരി ചുങ്കത്ത് ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം.

Latest