മലമ്പുഴ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു

Posted on: October 4, 2018 4:28 pm | Last updated: October 4, 2018 at 7:09 pm

പാലക്കാട്: മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകളും തുറന്നു. 30 സെന്റീമീറ്റര്‍ വീതമാണ് ഷട്ടറുകള്‍ തുറന്നത്. കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാലും വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നുമാണ് ഷട്ടറുകള്‍ തുറന്നത്.

115.6 മീറ്ററാണ് ഡാമിന്റെ ആകെ സംഭരണ ശേഷി. കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് 114.3 മീറ്ററോളമായി ഉയര്‍ന്നിരുന്നു. കല്‍പ്പാത്തി, ഭാരതപ്പുഴ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.