Connect with us

National

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ നീക്കം

Published

|

Last Updated

ബെംഗളൂരു: കര്‍ണാടകയില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അന്തിമ ഘട്ടത്തില്‍. വൈദ്യുതി നിരക്ക് ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അഞ്ച് വൈദ്യുത വിതരണ കമ്പനികള്‍ നല്‍കിയ ഫ്യൂവല്‍ സര്‍ചാര്‍ജ് ഫോര്‍മുല പ്രകാരമുള്ള ശിപാര്‍ശ സംസ്ഥാന ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചു.

ബെംഗളൂരുവില്‍ വൈദ്യുതി വിതരണ ചുമതലയുള്ള ബെസ്‌കോം യൂനിറ്റിന് 14 പൈസ വരെയാണ് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. ഹുബ്ബള്ളി ആസ്ഥാനമായ ഹെസ്‌കോം എട്ട് പൈസയും മംഗളൂരു ആസ്ഥാനമായ മെസ്‌കോം നാല് പൈസയും കല്‍ബുര്‍ഗി ആസ്ഥാനമായ ജെസ്‌കോം അഞ്ച് പൈസയും നിരക്ക് വര്‍ധന ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ ആര്‍ ടി സി, ബി എം ടി സി ബസുകളില്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണ്. ഇത് സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനമുണ്ടായേക്കും.

Latest