Connect with us

National

ഡല്‍ഹിയിലെ കര്‍ഷക സമരം അവസാനിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക നയങ്ങളില്‍ പ്രതിഷേധിച്ച് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയിലേക്ക നടത്തിയ മാര്‍ച്ച് കര്‍ഷകര്‍ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കിസാന്‍ കാന്തി പദയാത്രയാണ് ബുധനാഴ്ച പുലര്‍ച്ചെ അവസാനിപ്പിച്ചത്.

കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറായി സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കര്‍ഷകര്‍ തയ്യാറായത്. ഇതുമായി ബന്ധപ്പെട്ട് ആറ് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങുമെന്ന് യൂണിയന്‍ വക്താവ് രാകേഷ് തികൈത് പറഞ്ഞു. എല്ലാ പ്രതിബന്ധങ്ങളെയും അതിജയിച്ചാണ് കര്‍ഷകരുടെ മാര്‍ച്ച് ഡല്‍ഹിയില്‍ എത്തിയതെന്ന് രാകേഷ് പറഞ്ഞു.

ഉത്തര്‍പ്രദേശ്, ഹരിയായ സംസ്ഥാനങ്ങളില്‍ നിന്ന് സെപ്തംബര്‍ 23ന് ആരംഭിച്ച മാര്‍ച്ച് ചൊവ്വാഴ്ചയാണ് ഡല്‍ഹിയില്‍ എത്തിയത്. മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ നിരവധി കര്‍ഷകര്‍ക്ക് പരുക്കേറ്റിരുന്നു.