വൈസനിയം നേതൃസംഗമം പ്രൗഢമായി

Posted on: October 1, 2018 6:11 pm | Last updated: December 26, 2018 at 4:38 pm
ഫോട്ടോ: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ നേതൃസംഗമം സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മലപ്പുറം ജില്ലാ നേതൃസംഗമം പ്രൗഢമായി. മഅ്ദിന്‍ എജ്യൂപാര്‍ക്കില്‍ സംഘടിപ്പിച്ച പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ത്ഥന നടത്തി.

സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് കെ പി എച്ച് തങ്ങള്‍ കാവനൂര്‍, എസ് എം എ ജില്ലാ പ്രസിഡന്റ് സയ്യിദ് സൈനുല്‍ ആബിദീന്‍ ജീലാനി, കേരളാ മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ എം എ റഹീം സാഹിബ്, മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ് എം എ ഈസ്റ്റ് ജില്ലാ സെക്രട്ടറി അബ്ദുര്‍റശീദ് സഖാഫി പത്തപ്പിരിയം, എസ് വൈ എസ് ജില്ലാ ജന. സെക്രട്ടറി അബൂബക്കര്‍ മാസ്റ്റര്‍ പടിക്കല്‍, എസ് എസ് എഫ് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് ശരീഫ് നിസാമി മഞ്ചേരി, എസ് എസ് എഫ് വെസ്റ്റ് ജില്ലാ പ്രസിഡന്റ് ഹമ്മാദ് അബ്ദുല്ല സഖാഫി പ്രസംഗിച്ചു. സയ്യിദ് സീതിക്കോയ തങ്ങള്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, വടശ്ശേരി ഹസന്‍ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, എന്‍. എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, സീനത്ത് അബ്ദുര്‍റഹ്മാന്‍ ഹാജി, കുറ്റൂര്‍ അബ്ദുര്‍റഹ്മാന്‍ ഹാജി സംബന്ധിച്ചു.

ഡിസംബര്‍ 27 മുതല്‍ 30 വരെ സ്വലാത്ത് നഗറില്‍ നടക്കുന്ന വൈസനിയം സമാപന സംഗമത്തിന്റെ ഭാഗമായി ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ക്ക് രൂപം നല്‍കി. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി ചെയര്‍മാനും ഫഖ്‌റുദ്ദീന്‍ സഖാഫി ജനറല്‍ കണ്‍വീനറും ഹമീദ് ഹാജി കൊടിഞ്ഞി, സയ്യിദ് മുര്‍തളാ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, കെ പി ജമാല്‍ കരുളായി, മുഹമ്മദ് മാസ്റ്റര്‍ ക്ലാരി, സുലൈമാന്‍ ഹാജി ഇന്ത്യനൂര്‍, ഹമ്മാദ് അബ്ദുല്ല സഖാഫി, ശാക്കിര്‍ സിദ്ധീഖി, മുഹമ്മദലി മുസ് ലിയാര്‍ പൂക്കോട്ടൂര്‍, ഫൈസല്‍ അഹ്‌സനി എടയൂര്‍, യു ടി ശമീര്‍ പുല്ലൂര്‍ അംഗങ്ങളായും കര്‍മ്മ സമിതി രൂപവത്കരിച്ചു.