ശബരിമലയില്‍ സ്ത്രീ തീര്‍ഥാടകര്‍ക്കായി പ്രത്യേക സൗകര്യമൊരുക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

Posted on: October 1, 2018 1:09 pm | Last updated: October 1, 2018 at 5:00 pm

തിരുവനന്തപുരം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീ തീര്‍ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി കടകംപള്ളി സ്ുരേന്ദ്രന്‍. പമ്പയില്‍നിന്നും സന്നിധാനത്തേക്കുള്ള പാതയില്‍ സ്ത്രീകള്‍ക്കായി പ്രത്യേകം ശുചി മുറികള്‍ നിര്‍മിക്കും. ഇത് കൂടാതെ സ്ത്രീകളുടെ കടവില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കും.

നിലക്കല്‍-പമ്പ റൂട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ സത്രീകള്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്യും. പമ്പയിലും സന്നിധാനത്തും കൂടുതല്‍ വനിതാ പോലീസുകാരെ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. സ്ത്രീകള്‍ക്കായി പ്രകത്യേക ക്യൂ ഉണ്ടാകില്ല. കാരണം കടുംബത്തോടൊപ്പമാകും അവര്‍ വരികയെന്നതിനാലാണിത്. ഡിജിറ്റല്‍ ബുക്കിംഗ് സൗകര്യം സ്ത്രീകള്‍ക്കായും ഏര്‍പ്പെടുത്തുമെന്നും ഉന്നതതല യോഗതീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.