മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹ്യത്തിന്റെ അറുത്തെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍

Posted on: October 1, 2018 10:25 am | Last updated: October 1, 2018 at 12:47 pm

മണ്ഡ്യ: കര്‍ണാടകയില്‍ മാതാവിനെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സുഹ്യത്തിന്റെ തല യുവാവ് വെട്ടിമാറ്റി. വെട്ടിയെടുത്ത തലയുമായി യുവാവ് പോലീസ് സ്‌റ്റേഷനില്‍ ഹാജരായി. മണ്ഡ്യയിലാണ് സംഭവം. പശുപതിയെന്നയാളാണ് കൊല നടത്തിയത്.

മാതാവിനെ മോശമാക്കി സംസാരിച്ചതിന് പശുപതിയും കൊല്ലപ്പെട്ട ഗിരീഷ് എന്നയാളുമായി നേരത്തെ വാക്ക് തര്‍ക്കമുണ്ടായിരുന്നു. രണ്ട് തവണ ഇത്തരത്തില്‍ വാക്ക് തര്‍ക്കമുണ്ടായതിന് പിറകെയാണ് കൊലപാതകം നടന്നത്.

കര്‍ണാടകയില്‍ ഒരു മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ സമാന സംഭവമാണിത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ശ്രീനിവാസപുര സ്വദേശിയായ അസീശ് ഖാന്‍ എന്നയാള്‍ വനിതാ സുഹ്യത്തിന്റെ തലയുമായി പോലീസ് സ്‌റ്റേഷനില്‍ ഹഗാജരായിരുന്നു. ചിക്കമംഗളുരുവില്‍ ഭാര്യയുടെ അവിഹിത ബന്ധമറിഞ്ഞ യുവാവ് ഭാര്യയുടെ തലയറുത്ത് പോലീസ് സ്‌റ്റേഷനില്‍ ഹാജരായ സംഭവം നടന്നത് ഈ മാസം ആദ്യമാണ്.