Connect with us

Ongoing News

വെറും 18 രൂപക്ക് അണ്‍ലിമിറ്റഡ് ഡാറ്റയും കോളുമായി ബിഎസ്എന്‍എല്‍

Published

|

Last Updated

ന്യൂഡല്‍ഹി: 18ാം വാര്‍ഷികത്തോടനുബന്ധിച്ച് പുതിയ ഓഫറുമായി ബിഎസ്എന്‍എല്‍. 18 രൂപക്ക് പരിധിയില്ലാത്ത കോളും ഡാറ്റയും വീഡിയോ കോളും നല്‍കുന്നതാണ് പുതിയ ഓഫര്‍. ഓഫര്‍ കാലാവധി രണ്ട് ദിവസമായിരിക്കും.

ഇതോടൊപ്പം അധിക ടോക്‌ടൈം ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. 1801 രൂപക്ക് റീച്ചാര്‍ജ് ചെയ്താല്‍ 2125 രൂപ ടോക് ടൈം ലഭിക്കും. ഒപ്പം 15 ജിബി ഡാറ്റയും. 1201 രൂപ റീച്ചാര്‍ജില്‍ 1417 രൂപ ടോക് ടൈമും പത്ത് ജിബി ഡാറ്റയും ലഭിക്കും. 601 രൂപയുടെ റീച്ചാര്‍ജില്‍ 709 രൂപ ടോക് ടൈം അഞ്ച് ജിബി ഡാറ്റ എന്നിവ ലഭിക്കും.

റിലയന്‍സ് ജിയോ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനുള്ള നീക്കങ്ങളാണ് ബിഎസ്എന്‍എല്‍ നടത്തുന്നത്. ജിയോയുടെ 19 രൂപ പാക്കില്‍ 150 എംബി ഡാറ്റയും പരിധികളില്ലാത്ത കോളും 20 എസ്എംഎസും ഒരു ദിവസത്തേക്ക് ലഭിക്കും. ഇതിനെ മറികടക്കാനാണ് 18 രൂപക്ക് അതിലും മികച്ച ഓഫര്‍ ബിഎസ്എന്‍എല്‍ നല്‍കുന്നത്. പക്ഷേ ഒരു വ്യത്യാസമുള്ളത് ബിഎസ്എസല്‍ 3ജിയും ജിയോ 4ജിയുമാണ് എന്നതാണ്.

Latest