Connect with us

Kerala

കെഎസ്ആര്‍ടിസിയില്‍ കൂട്ടസ്ഥലം മാറ്റം; ഒറ്റയടിക്ക് മാറ്റിയത് 5000ത്തിലധികം പേരെ

Published

|

Last Updated

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ 5000 ത്തിലധികം ജീവനക്കാരെ ഒറ്റയടിക്ക് സ്ഥലം മാറ്റി. 2719 ഡ്രൈവര്‍മാരെയും 2000 ത്തിലധികം കണ്ടക്ടര്‍മാരെയുമാണ് സ്ഥലംമാറ്റിയത്. പട്ടികയുടെ കരടു രേഖ കെഎസ്ആര്‍ടിസി മാനേജ്‌മെന്റ് പ്രസിദ്ധീകരിച്ചു. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണ് സ്ഥലം മാറ്റം.

എല്ലാവരെയും വീടിനടുത്തേക്കാണ് സ്ഥലം മാറ്റിയതെന്ന്് മാനേജ്‌മെന്റ് അധികൃതര്‍ വിശദീകരിച്ചു. അച്ചടക്കലംഘനത്തിന്റെ പേരില്‍ മാറ്റപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് സ്വന്തം നാട്ടില്‍ ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. രണ്ടാം ഘട്ടത്തില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും സ്ഥലം മാറ്റം നടപ്പിലാക്കുമെന്ന് മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.