Connect with us

Kerala

പരാതിയില്ല; പികെ ശശി എംഎല്‍എക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ്

Published

|

Last Updated

പാലക്കാട്: പികെ ശശി എംഎല്‍എക്കെതിരെ ലൈംഗിക പീഡനക്കേസ് എടുക്കാനാകില്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഷൊര്‍ണൂര്‍ ഡിവൈഎസ്പി റിപ്പോര്‍ട്ട് നല്‍കി. പെണ്‍കുട്ടിയോ ബന്ധുക്കളൊ ഇതുവരെ പരാതി നല്‍കിയിട്ടില്ല. നേരിട്ട് കണ്ടിട്ടും പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്നും പോലീസ് പറയുന്നു.

പീഡനം സംബന്ധിച്ച് പൊതുപ്രവര്‍ത്തകരില്‍നിന്നും പരാതി ലഭിച്ചപ്പോള്‍ ഡിജിപി അത് പാലക്കാട് എസ്പി കൈമാറിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനായി എസ്പി ഷൊര്‍ണൂര്‍ ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി. എന്നാല്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി മൊഴിയെടുക്കാനായി നേരിട്ട് സമീപിച്ചപ്പോള്‍ ഇത്തരത്തിലുള്ള യാതൊരു പരാതിയുമില്ലെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. ഇക്കാര്യം ഡിവൈഎസ്പി എസ്പിക്ക് റിപ്പോര്‍ട്ടായി നല്‍കി. റിപ്പോര്‍ട്ട് ഇപ്പോള്‍ ഡിജിപിക്ക് കൈമാറിയിരിക്കുകയാണ്. പരാതിയില്ലാത്ത സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.