Connect with us

Kerala

മഅ്ദിന്‍ വൈസനിയം: കര്‍ണാടക മുഖ്യമന്ത്രിയുമായി ഖലീല്‍ തങ്ങള്‍ കൂടിക്കാഴ്ച നടത്തി

Published

|

Last Updated

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ വൈസനിയം സമ്മേളനത്തിന്റെ ഭാഗമായി കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയുമായി മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി കൂടിക്കാഴ്ച നടത്തി. വൈസനിയത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ വിശദീകരിച്ചു.

നഗര വികസന മന്ത്രി യു ടി ഖാദര്‍, ന്യൂനപക്ഷഭക്ഷ്യ വിതരണ മന്ത്രി സമീര്‍ അഹ്മദ്, മുന്‍ നിയമസഭാ സ്പീക്കര്‍ കൂളിവാട്, മുന്‍ വഖഫ് ബോര്‍ഡ് ഡയറക്ടര്‍ ശാഫി സഅ്ദി, മഅ്ദിന്‍ ബംഗളുരു കമ്മിറ്റി സെക്രട്ടറി വി ബഷീര്‍, സൈനുദ്ദീന്‍ നിസാമി കുന്ദമംഗലം സംബന്ധിച്ചു.