Connect with us

Kerala

കണ്ണൂര്‍ മെഡിക്കല്‍ കോളജ് സാമ്പത്തിക ഇടപാട്: നേരറിയാന്‍ സിബിഐ വരുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളജിലെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീം കോടതി. അതിന് മുമ്പ് കുട്ടികള്‍ നല്‍കിയ ഫീസിന്റെ വിവരങ്ങള്‍ അടങ്ങിയ രേഖ സമര്‍പ്പിക്കാന്‍ പ്രവേശന മേള്‍നോട്ട സമിതിയോട് കോടതി ആവശ്യപ്പെട്ടു. ഇത് പരിശോധിച്ച ശേഷം അന്വേഷണ കാര്യത്തില്‍ ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയ കോടതി
കേസ് പരിഗണിക്കുന്നത് അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റി.

മെഡിക്കല്‍ പ്രവേശനത്തിനായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ് വന്‍ തുക തലവരിപ്പണം വാങ്ങിയിട്ടുണ്ട്. ഇത് സാമ്പത്തിക ക്രമക്കേട് തന്നെയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കുട്ടികള്‍ ബാങ്ക് വഴി നല്‍കിയ ഫീസിന്റെ ഇരട്ടി തിരിച്ചുനല്‍കിയെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ് അറിയിച്ചു. എന്നാല്‍ കുട്ടികളില്‍ നിന്ന് വാങ്ങിയ മുഴുവന്‍ തുകയുടെ ഇരട്ടിയാണ് നല്‍കേണ്ടതെന്ന് കോടതി ആവര്‍ത്തിച്ചു.

ഇതൊടൊപ്പം ഡി.എം.വയനാട്, തൊടുപുഴ അല്‍ അസര്‍, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്.ആര്‍ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതും സുപ്രീം കോടതി അടുത്ത ബുധനാഴ്ചത്തേക്ക് മാറ്റിവെച്ചു.