Connect with us

National

ഭര്‍ത്താക്കന്‍മാര്‍ക്കെതിരായ പീഡനം തടയാന്‍ നിയമം വേണം: സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: ഭര്‍ത്താക്കന്‍മാര്‍ക്കെതിരായ പീഡനങ്ങള്‍ തടയാന്‍ നിയമം ആവശ്യമാണെന്ന് സുപ്രീം കോടതി നിരീക്ഷണം. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയാന്‍ കൊണ്ടുവന്ന നിയമം ഇപ്പോള്‍ ഏകപക്ഷീയമായ രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നതെന്നും കോടതി നിരീക്ഷിച്ചു.

സ്ത്രീധന പീഡനവും മരണവും വ്യാപകമായതോടെ 1983ല്‍ ഇതിനെതിരായി നിയമം നിര്‍മിച്ചു. എന്നാല്‍ ആ നിയമം സ്ത്രീക്കും പുരുഷനുമിടയില്‍ ഒരു യുദ്ധത്തിന് കാരണമാകുന്നുവെന്ന് ജസ്റ്റിസുമാരായ ദീപക് മിശ്ര, എഎം ഖന്‍വില്‍കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് വിലയിരുത്തി. സ്തീധന പീഡന നിയമം അനുസരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകള്‍ പരിശോധിക്കുകയും നിജസ്ഥിതി അറിയുകയും ചെയ്ത ശേഷമേ പോലീസ് നടപടിയെടുക്കാവു എന്ന് കോടതി നിര്‍ദേശിച്ചു. അങ്ങനെയല്ലാത്ത പക്ഷം വിഷയത്തില്‍ കോടതി ഇടപെടുമെന്നും ബെഞ്ച് വ്യക്തമാക്കി.