Connect with us

National

വിജയ് മല്യയെ വിട്ടുനൽകുന്ന കാര്യത്തിൽ ഡിസംബർ പത്തിന് ബ്രിട്ടീഷ് കോടതി വിധി പറയും

Published

|

Last Updated

ന്യൂഡല്‍ഹി: 9000 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന കാര്യത്തില്‍ ബ്രിട്ടണിലെ കോടതി ഡിസംബര്‍ പത്തിന് വിധി പറയും. ഇംഗ്ലണ്ട് ചീഫ് മജിസ്‌ട്രേറ്റ് എമ്മ അര്‍ബുത്‌നോട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മല്യയെ ഇന്ത്യയിലേക്ക് തിരിച്ചയച്ചാല്‍ അദ്ദേഹത്തെ താമസിപ്പിക്കാനുള്ള ജയിലിന്റെ വിശദമായ വീഡിയോ കോടതി വിലയിരുത്തി. നേരത്തെ ഇന്ത്യന്‍ ജയിലുകളില്‍ വേണ്ടത്ര സൗകര്യമില്ലെന്ന് വിജയ് മല്യ കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് ജയിലിലെ സൗകര്യങ്ങള്‍ വ്യക്തമാക്കുന്ന വീഡിയോ അയക്കാന്‍ ഇന്ത്യന്‍ ഗവണ്‍മെന്റിനോട് കോടതി ആവശ്യപ്പെടുകയായിരുന്നു.

അതേസമയം, ഇന്ത്യ നല്‍കില്‍ വീഡിയോയില്‍ കാണുന്ന ജയില്‍ തട്ടിക്കൂട്ടയതാണെന്ന് മല്യയുടെ അഭിഭാഷകര്‍ ആരോപിച്ചു. ജയിലിന്റെ ചുമരുകളെല്ലാം പുതുതായി പെയിന്റ് ചെയ്തതാണെന്ന് വീഡിയോ കണ്ടാല്‍ വ്യക്തമാകുമെന്ന് അഭിഭാഷകന്‍ പറഞ്ഞു.

വിജയ് മല്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സിബീഐ ആണ് ബ്രിട്ടീഷ് കോടതിയെ സമീപിച്ചത്. ഇതിനെ ചോദ്യം ചെയ്ത് വിജയ് മല്യയും രംഗത്ത് വരികയായിരുന്നു.