പത്തനാപുരത്ത് കോണ്‍വെന്റ് കിണറ്റില്‍ കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

Posted on: September 9, 2018 11:42 am | Last updated: September 9, 2018 at 12:35 pm
SHARE

്പത്തനാപുരം: കന്യാസ്ത്രീയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബൂര്‍ ദേറ കോണ്‍വെന്റിലെ കിണറ്റിലാണ് സിസ്റ്റര്‍ സൂസന്റെ മൃതദേഹം കണ്ടെത്തിയത്. പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് സ്‌കൂളിലെ അധ്യാപികകൂടിയാണ് ഇവര്‍. കോണ്‍വെന്റില്‍ ഒരു മുറിയില്‍ ഒറ്റക്കാണ് സൂസന്‍ താമസിച്ചുവന്നിരുന്നത്. ഈ മുറിയില്‍ രക്തപാടുകളും സൂസന്റേതെന്ന് കരുതുന്ന മുറിച്ചുമാറ്റിയ മുടികളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കിണറിന് സമീപത്തും ആള്‍മറയിലും രക്തപ്പാടുകളുണ്ട്. മൃതദേഹം വലിച്ചിഴച്ച അടയാളങ്ങളും കണ്ടെത്തിയിട്ടുണ്ട്.

മരണത്തില്‍ ദുരൂഹതയുള്ളതായി പോലീസ് പറയുന്നു. പോലീസും ഫയര്‍ഫോഴ്‌സുമെത്തി മൃതദേഹം പുറത്തെടുത്തിട്ടുണ്ട്. മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു. കോണ്‍വെന്റില്‍ നിന്ന് ജീവനക്കാരോടും കന്യാസ്ത്രീകളോടും പുറത്തുപോകരുതെന്ന് പോലീസ് നിര്‍ദേശിച്ചിട്ടുണ്ട്. പുറത്തുപോയവരോട് കോണ്‍വെന്റില്‍ തിരിച്ചെത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.