Connect with us

National

ഇന്ത്യയും യുഎസും തമ്മില്‍ ചരിത്രപരമായ കോംകാസ കരാറില്‍ ഒപ്പുവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ചരിത്രപരമായ കോംകാസ ഉടമ്പടിയില്‍ ഒപ്പുവെച്ചു. സൈനിക, സുരക്ഷാ മേഖലയിലെ സമ്പൂര്‍ണ സഹകരണം ഉറപ്പാക്കുന്നതാണ് സമ്പൂര്‍ണ സൈനിക ആശയ വിനിമയ സകഹകരണ കരാര്‍. ഇരു രാജ്യങ്ങളും തമ്മില്‍ ഡഹിയില്‍ ടു പ്ലസ് ടു ഉന്നതതല ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോംകാസ കരാറില്‍ ഒപ്പുവെക്കുന്നതോടെ ഇന്ത്യക്ക് യുഎസിന്റെ പ്രതിരോധ സാങ്കേതിക വിദ്യയും ആയുധങ്ങളും ലഭ്യമാകും.

ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും ചര്‍ച്ചയില്‍ പങ്കെടുത്തു. യുഎസിനെ പ്രതിനിധീകരിച്ച് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, പ്രതിരോധ സെകര്ട്ടറി ജെയിംസ് മാറ്റിസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.

ഇന്ത്യന്‍ പ്രതിരോധ മന്ത്രിയുടെ ഓഫീസും യുഎസ് പ്രതിരോധ മന്ത്രിയുടെ ഓഫീസും തമ്മില്‍ ഹോട്‌ലൈന്‍ ബന്ധം സ്ഥാപിക്കാന്‍ ചര്‍ച്ചയില്‍ തീരുമാനമായി. ഇന്ത്യക്ക് എന്‍സ്ജി സ്ഥിരാംഗത്വം ലഭിക്കുന്നതിന് യോജിച്ച പോരാട്ടം നടത്തും. ട്രംപിന്റെ അഫ്ഗാന്‍ നയത്തെ ഇന്‍്ത്യ അംഗീകരിക്കും. 201ല്‍ ഇന്ത്യ – യുഎസ് സംയുക്ത സൈനികാഭ്യാസവും നടത്തും.