ലോക്‌സഭാ സ്ഥാനാര്‍ഥിത്വം : കനയ്യകുമാറിന് പിന്തുണയുമായി എന്‍സിപി

Posted on: September 5, 2018 12:04 pm | Last updated: September 5, 2018 at 1:14 pm
SHARE

മുംബൈ: ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന കനയ്യകുമാറിന് പിന്തുണയുമായി എന്‍സിപി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനയ്യകുമാര്‍ ബീഹാറില്‍ സിപിഐ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന് മുതിര്‍ന്ന എന്‍സിപി നേതാവ് താരിഖ് അന്‍വര്‍.

ബീഹാറിലെ ബെഗുസെരായ് സീറ്റില്‍ കനയ്യകുമാറിനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് താരിഖ് അന്‍വറിന്റെ പ്രതികരണം. ബിജെപിയും നിതീഷ് കുമാറിന്റെ ജനതാദള്‍(യു)ഉും നിര്‍ത്തുന്ന സ്ഥാനാര്‍ഥിക്കെതിരെ കനയ്യകുമാര്‍ മത്സരിച്ചാല്‍ പിന്തുണക്കും. ആര്‍ജെഡി, കോണ്‍ഗ്രസ്,എന്‍സിപി എന്നീ പാര്‍ട്ടികള്‍ നേത്യത്വം നല്‍കുന്ന മഹാസഖ്യത്തില്‍ സിപിഐയും ഉണ്ടാകുമെന്നും താരിഖ് അന്‍വര്‍ പറഞ്ഞ