പ്രളയം: സംസ്ഥാനത്ത് ഒരാള്‍കൂടി ആത്മഹത്യ ചെയ്തു

Posted on: August 22, 2018 3:50 pm | Last updated: August 22, 2018 at 5:45 pm
SHARE

കൊച്ചി: പ്രളയത്തില്‍ വീട് തകര്‍ന്നതില്‍ മനംനൊന്ത് ഗ്യഹനാഥന്‍ ആത്മഹത്യ ചെയ്തു. എറണാകുളം കോതാട് റോക്കിയാണ് മരിച്ചത്. പ്രളയത്തെത്തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പില്‍ കുടുംബത്തോടൊപ്പം കഴിഞ്ഞുവരികയായിരുന്ന ഇയാള്‍ ഇന്ന് രാവിലെയാണ് വീട് വ്യത്തിയാക്കാന്‍ എത്തിയത്. ഏറെ നേരം കഴിഞ്ഞും കാണാത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയവരാണ് ഇയാളെ ചെളി നിറഞ്ഞ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൂലിത്തൊഴിലാളിയാണ്. ഭാര്യയും രണ്ട് മക്കളുമുണ്ട്.

പ്രളയത്തില്‍ വീട് തകര്‍ന്നതിനെത്തുടര്‍ന്ന് ത്യശൂരില്‍ ഒരാളും സര്‍ട്ടിഫിക്കറ്റുകള്‍ നശിച്ചതിനെത്തുടര്‍ന്ന് ഒരു വിദ്യാര്‍ഥിനിയും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.