പ്രളയക്കെടുതി; പ്രധാനമന്ത്രി നാളെ കേരളത്തിലെത്തും

മറ്റന്നാള്‍ രാവിലെ പ്രളയബാധിത പ്രദേശങ്ങള്‍ ആകാശമാര്‍ഗം സന്ദര്‍ശിക്കും
Posted on: August 16, 2018 9:42 pm | Last updated: August 17, 2018 at 9:46 am


ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിലെത്തും. മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ സംസ്‌കാരചടങ്ങില്‍ പങ്കെടുത്ത ശേഷം നാളെ വൈകീട്ട് കൊച്ചിയിലെത്തുന്ന അദ്ദേഹം മറ്റന്നാള്‍ രാവിലെ പ്രളയബാധിത പ്രദേശങ്ങള്‍ ആകാശമാര്‍ഗം സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദര്‍ശിക്കുമെന്നാണ് അറിയുന്നത്. കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ആണ് ഇക്കാര്യം അറിയിച്ചത്.