Connect with us

Kerala

രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ ഐടി മേഖലയില്‍ പ്രാവീണ്യമുള്ളവരെ തേടി പ്രശാന്ത് നായര്‍ ഐഎഎസ്

Published

|

Last Updated

തിരുവനന്തപുരം: അടിയന്തര രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ ജില്ലയിലെയും കണ്‍ട്രോള്‍ സെന്റര്‍ കോ ഓര്‍ഡിനേറ്റ് ചെയ്യാന്‍ ഐടി മേഖലയില്‍ പ്രാവീണ്യമുള്ള 30 മുതല്‍ 40 വരെ സന്നദ്ധ പ്രവര്‍ത്തകരെ തേടുന്നതായി പ്രശാന്ത് നായര്‍ ഐഎഎസ് അറിയിച്ചു. ഓരോ ജില്ലയിലും രണ്ടോ മൂന്നോ പേര്‍ വേണ്ടിവരും.

ഓരോ പ്രദേശത്തു നിന്നും വരുന്ന അടിയന്തര സഹായം അഭ്യര്‍ഥിച്ചുള്ള കോളുകളും സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള സഹായ അഭ്യര്‍ത്ഥനകളും കിട്ടുന്നതനുസരിച്ചു അപ്പപ്പോള്‍ തന്നെ ദുരന്ത നിവാര സേനക്കും മറ്റു രക്ഷ പ്രവര്‍ത്തകര്‍ക്കും കൈമാറുന്നെണ്ടെങ്കിലും അവസാന ആളെയും രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തു എത്തിക്കുന്നത് വരെ നമ്മുടെ ശ്രദ്ധ ആവശ്യമുണ്ട്. അതിനായി ഓരോ ദുരിത ബാധിത മേഖലകളിലും കാര്യങ്ങള്‍ കാര്യപ്രാപ്തിയോടെ ഏകോപിപ്പിക്കാന്‍ വൊളണ്ടിയര്‍മാരെ വേണം.

താത്പര്യമുള്ളവര്‍ ഏത് ജില്ലയിലെ സെന്ററിലാണ് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നുള്ളത്, പേര് മൊബൈല്‍ നമ്പര്‍ സഹിതം ഉടനെത്തന്നെ ഈ പോസ്റ്റിനു കീഴെ കമന്റ് ചെയ്യണമെന്നും മിക്ക സെന്ററുകളും കലക്ടറേറ്റിലാണെന്നും അദ്ദേഹം അറിയിച്ചു. ഉടനെ പ്രവര്‍ത്തിക്കാന്‍ തയ്യാറായായവരെയാണ് ആവശ്യം.

പ്രശാന്ത് നായരുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

---- facebook comment plugin here -----

Latest