Connect with us

Kerala

ദുരിതം അനുഭവിക്കുന്നവര്‍ക്ക് എന്റെ വീട്ടിലേക്ക് വരാം; സഹായഹസ്തവുമായി ടൊവിനോ

Published

|

Last Updated

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി നടന്‍ ടൊവിനോ തോമസ്. ദുരിതം അനുഭവിക്കുന്നവര്‍ സുരക്ഷിത കേന്ദ്രമായി കണ്ട് തന്റെ വീട്ടിലേക്ക് വരാമെന്ന് ടോവിനോ തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു. കഴിയും വിധം സഹായിക്കുമെന്നും പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടോവിനോയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

ഞാന്‍ ഇരിങ്ങാലക്കുടയിലെ എന്റെ വീട്ടില്‍ ആണുള്ളത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളം പൊങ്ങിയിട്ടില്ല. കറന്റ് ഇല്ല എന്ന പ്രശ്‌നം മാത്രമേ ഉള്ളൂ. തൊട്ടടുത്തുള്ള സുരക്ഷിത കേന്ദ്രമായി കണ്ട് ആര്‍ക്കും ഇവിടേക്ക് വരാവുന്നതാണ്. കഴിയും വിധം സഹായിക്കും. പരമാവധി പേര്‍ക്ക് ഇവിടെ താമസിക്കാം. സൗകര്യങ്ങള്‍ ഒരുക്കാം. ദയവ് ചെയ്ത് ദുരുപയോഗം ചെയ്യരുതെന്ന് അപേക്ഷ.

Latest