യു എ ഇ ആഗോള യുവ മുന്നേറ്റം പ്രഖ്യാപിച്ചു

Posted on: August 13, 2018 6:46 pm | Last updated: August 13, 2018 at 6:46 pm
യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ എന്നിവര്‍ യുവ മുന്നേറ്റ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

ദുബൈ: ലോക യുവജന ദിനത്തോടനുബന്ധിച്ച് യു എ ഇ ആഗോള യുവ മുന്നേറ്റം ഉദ്ഘാടനം ചെയ്തതായി അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ അറിയിച്ചു.

യു എ ഇയുടെ പ്രതിച്ഛായ ഉയര്‍ത്തിപ്പിടിക്കാന്‍ യുവജനത മുഴുവന്‍ ഊര്‍ജവും വിനിയോഗിക്കാന്‍ വേണ്ടിയാണ് ആഗോള യുവ മുന്നേറ്റമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു.

യു എ ഇയുടെ മൂല്യവും പാരമ്പര്യവും പുരോഗതിയും സംബന്ധിച്ച് അവബോധം സൃഷ്ടിക്കണം. നമ്മള്‍ ലോകത്തിനൊപ്പം ഓടുകയാണ്.
ശാസ്ത്രത്തിലും മറ്റും നിക്ഷേപം നടത്തിയും സവിശേഷ രീതിയില്‍ ദേശം കെട്ടിപ്പടുത്തും ഒന്നാമതെത്തണം. ശൈഖ് സായിദാണ് നമ്മുടെ വഴികാട്ടി, ശൈഖ് മുഹമ്മദ് ഓര്‍മിപ്പിച്ചു.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമും മന്ത്രിമാരും മറ്റും ചടങ്ങില്‍ പങ്കെടുത്തു.