കൊല്ലത്ത് വാഹനാപകടത്തില്‍ ഒരു മരണം; പത്ത് പേര്‍ക്ക് പരുക്ക്

Posted on: August 13, 2018 9:23 am | Last updated: August 13, 2018 at 10:10 am
SHARE

കൊല്ലം: ചാത്തന്നൂരിനടുത്ത് ഇത്തിക്കര പാലത്തിന് സമീപമുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പത്ത് പേര്‍ക്ക് പരുക്കേറ്റു.

കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടര്‍ ടിപി സുഭാഷാണ് മരിച്ചത്. ഇരുവാഹനങ്ങളിലേയും ഡ്രൈവര്‍മാരുടെ നില അതീവ ഗുരുതരമാണ്. രാവിലെ 6.45ഓടെയാണ് അപകടം.

LEAVE A REPLY

Please enter your comment!
Please enter your name here