Connect with us

Kerala

കളിക്കളത്തിലേക്ക് മടങ്ങാന്‍ നിഖിലിന് വേണം ഒരു കൈത്താങ്ങ്

Published

|

Last Updated

കോഴിക്കോട്: നട്ടെല്ലിന് ക്യാന്‍സര്‍ ബാധിച്ച് തിരുവനന്തപുരം റീജ്യനല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കായിക താരം ഉദാരമതികളുടെ സഹായം തേടുന്നു. കാസര്‍കോട് നീലേശ്വരത്തിനടുത്ത് പെരിയക്കാനത്ത് ബാലകൃഷ്ണന്റെ മകന്‍ നിഖില്‍ (19) ആണ് സഹായം തേടുന്നത്.
കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന യൂത്ത് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാസര്‍കോടിനെ പ്രതിനിധീകരിച്ച് കളത്തിലിറങ്ങിയ നിഖിലിന് ഒന്നരമാസം മുമ്പാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്‍ ഇതിനകം തന്നെ വലിയ തുക ചികിത്സക്കായി ചെലവഴിച്ചു.

അഞ്ച് മാസം മുമ്പ് നടുവേദന വന്ന നിഖിലിനെ പിതാവ് ആയുര്‍വേദം ഉള്‍പ്പെടെ നാട്ടിലെ ആശുപത്രിയിലും മറ്റും ചികിത്സിച്ചെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. പിന്നീട് വിട്ടുമാറാത്ത പനിയും ക്ഷീണവും അനുഭവപ്പെട്ടു. പിന്നീട് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആര്‍സിസിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പഴയപോലെ വോളിബോളില്‍ കോര്‍ട്ടിലേക്ക് മടങ്ങിയെത്താന്‍, നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ നിഖിലിന് ഉദാരമതികളുടെ കനിവ് കൂടിയേ തീരൂ.

സാമ്പത്തിക പരാധീനതകള്‍ കാരണം ചികിത്സ വഴിമുട്ടിയ സാഹചര്യത്തില്‍ ആ കുടുംബത്തെ കൈ പിടിച്ചുയര്‍ത്താന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ടോം ജോസഫ് ഉള്‍പ്പെടെയുള്ള വോളിബോള്‍ താരങ്ങളും വോളി പ്രേമികളും രംഗത്തുണ്ട്. ചികിത്സ തുടരുന്നതിന് ഇനിയുമേറെ പണം ആവശ്യമാണ്. നിഖിലിന് സഹായമെത്തിക്കാന്‍ കൈകോര്‍ക്കാം..

സഹായങ്ങള്‍ ഈ അക്കൗണ്ടിലേക്ക് അയക്കാം: Nikhil.T.V.A/C No.206401111000585.IFCS Code VIJB 0002064,Vijaya bank kalichamaram. ഫോണ്‍: ബാലകൃഷ്ണന്‍ (പിതാവ്) 9747808780.

Latest