സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Posted on: August 11, 2018 4:48 pm | Last updated: August 11, 2018 at 10:12 pm
SHARE

തിരുവനന്തപുരം: സംസ്ഥാന ഹജ്ജ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. നിലവിലെ കമ്മിറ്റിയുടെ കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ അടക്കം 16 പേരാണ് കമ്മിറ്റിയുള്ളത്. ചെയര്‍മാനെ ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് തിങ്കളാഴ്ച തിരഞ്ഞെടുക്കും.

പുതിയ അംഗങ്ങള്‍:

 • പി വി അബ്ദുല്‍ വഹാബ് എംപി
 • കാരാട്ടു് റസാഖ് എംഎല്‍എ
 • മുഹമ്മദ് മുഹ്‌സിന്‍ എംഎല്‍എ
 • സി മുഹമ്മദ് ഫൈസി കൊടുവള്ളി,
 • മുഹമ്മദ് കാസിം കോയ പൊന്നാനി,
 • അബ്ദുര്‍റഹിമാന്‍ എന്ന ഉണ്ണി കൊണ്ടോട്ടി,
 • സജീര്‍ മുസ്‌ലിയാര്‍, മലപ്പുറം
 • എന്‍ സുലൈഖ, കാഞ്ഞങ്ങാട്
 • ഡോ. ബഹാവുദ്ദീന്‍ കൂരിയാട്
 • കടക്കല്‍ അബ്ദുല്‍ അസീസ് മൗലവി, കൊല്ലം
 • അനസ് എംഎസ്, അരൂര്‍
 • വിടി അബ്ദുള്ള കോയ തങ്ങള്‍ കാടാമ്പുഴ,
 • എച്ച് മുസ്സമ്മീല്‍ ഹാജി, ചങ്ങനാശ്ശേരി
 • പി കെ അഹമ്മദ്, കോഴിക്കോട്

ഇവര്‍ക്ക് പുറമെ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണ ഐഎഎസും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങളും എക്‌സ് ഒഫീഷ്യോ അംഗങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here