വാഹന പണിമുടക്ക്: പരീക്ഷകള്‍ മാറ്റി

Posted on: August 6, 2018 6:49 pm | Last updated: August 7, 2018 at 11:22 am
SHARE

തിരുവനന്തപുരം: തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ചിരിക്കുന്ന വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ സര്‍വകലാശാലകള്‍ നാളെ (ചൊവ്വ) നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. കാലിക്കറ്റ്, കണ്ണൂര്‍, എം ജി സര്‍വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സര്‍വകലാശാലകള്‍ അറിയിച്ചിട്ടുണ്ട്.

നാളെ നടത്താനിരുന്ന ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും പരീക്ഷാ ബോര്‍ഡ് മാറ്റിവച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല എം ബി എ പേഴ്‌സണല്‍ ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവ ആഗസ്റ്റ് പത്തിലേക്ക് മാറ്റി. സമയക്രമത്തില്‍ മാറ്റമില്ല. മറ്റ് ദിവസങ്ങളിലെ അഭിമുഖത്തിനും മാറ്റമില്ല.

കാലിക്കറ്റ് സര്‍വകലാശാലാ എന്‍ജിനീയറിംഗ് കോളജിലെ (ഐ ഇ ടി) ബി ടെക്, ഇ സി ഇ , ഇ ഇ ഇ, ഐ ടി, എം ഇ, പി ടി എന്നീ ബ്രാഞ്ചുകളില്‍ ഒഴിവുള്ള മെറിറ്റ് സീറ്റുകളിലേക്ക് നാളെ നടത്താനിരുന്ന സ്‌പോട്ട് അഡ്മിഷന്‍ മറ്റെന്നാളേക്ക് മാറ്റി.
അതേസമയം നാളെ നടക്കേണ്ട പി എസ് സി പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here