Connect with us

Gulf

ഇന്ത്യയിലേക്ക് മടക്കം

Published

|

Last Updated

അബുദാബി: മൂന്ന് വര്‍ഷം നീണ്ട സേവനം പൂര്‍ത്തിയാക്കി അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ഫസ്റ്റ് സെക്രട്ടറി ദിനേശ് കുമാര്‍ ഇന്ത്യയിലേക്ക് ഇന്ന് മടങ്ങും.കമ്മ്യൂണിറ്റി അഫയേഴ്‌സ് എക്കണോമിക് ആന്‍ഡ് കോമേഴ്‌സ് മേധാവിയായി സേവനം ചെയ്തതിന് ശേഷമാണ് ദിനേശ് കുമാര്‍ മടങ്ങുന്നത്.

രാജസ്ഥാനിലെ ജുന്‍ജുനു ജില്ലക്കാരനായ ദിനേശ് കുമാര്‍ 2015 അഗസ്തിലാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ചുമതലയേല്‍ക്കുന്നത്. മൂന്ന് വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഇന്ന് അദ്ദേഹം സ്വന്തം നാട്ടിലേക്ക് മടങ്ങും. നാഗാലാന്‍ഡ് കേഡര്‍ ഉദ്യോഗസ്ഥനായ ദിനേശ് കുമാര്‍ ലീവ് കഴിഞ് അടുത്ത ദിവസം നാഗാലാന്‍ഡിലെ തലസ്ഥാനമായ കോഴിമയില്‍ ചുമതലയേല്‍ക്കും.