Connect with us

Socialist

പിണറായി ചികിത്സക്ക് പോകുമ്പോള്‍ ഇവിടെ ഒരു മുഖ്യമന്ത്രി വേണം - അഡ്വ. ജയശങ്കര്‍

Published

|

Last Updated

വിപ്ലവ കേരളത്തിന്റെ വീരപുത്രന്‍ സഖാവ് പിണറായി വിജയന്‍, പത്‌നീ സമേതം മിനിസോട്ടയിലെ മയോ ക്ലിനിക്കില്‍ ചികിത്സക്കു പോകുകയാണ്. സഖാവിന്റെ രോഗം ഭേദമാകട്ടെ, പൂര്‍ണ ആരോഗ്യവാനായി കൂടുതല്‍ കരുത്തോടെ ഭരണചക്രം തിരിക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

പാവങ്ങളുടെ പടത്തലവന്‍ എന്തുകൊണ്ട് ഏക്കേജി ആശുപത്രിയിലോ പരിയാരം മെഡിക്കല്‍ കോളേജിലോ ചികിത്സയ്ക്കു പോകുന്നില്ല എന്ന് ചില കുബുദ്ധികള്‍ ചോദിക്കുന്നുണ്ട്. അതു കാര്യമാക്കേണ്ട. ഈയെമ്മസ്സ് കിഴക്കന്‍ ജര്‍മനിയിലും അച്യുതാനന്ദന്‍ ഇംഗ്ലണ്ടിലും പോയ കീഴ വഴക്കം നമ്മുടെ പാര്‍ട്ടിയിലുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പോയ ഗവര്‍ണര്‍ സിക്കന്തര്‍ ഭക്തിന്റെ അനുഭവവും മറക്കാന്‍ വയ്യ.

കെ കരുണാകരന്‍ പണ്ട് കാറപകടത്തില്‍ പരിക്കേറ്റ് അമേരിക്കയില്‍ ചികിത്സയ്ക്കു പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയില്ല. പൊതുഭരണ വകുപ്പ് സിവി പത്മരാജനെ ഏല്പിച്ചു. അത്രതന്നെ. അന്ന് പ്രതിപക്ഷ നേതാവ് ഇകെ നായനാര്‍ അത് വലിയ വിഷയമാക്കി. ഇവിടെ ഒരു മുഖ്യമന്ത്രി വേണം; മുസ്തഫ ആയാലും മതി എന്നു പറഞ്ഞു.

പിണറായി വിജയന്‍ അമേരിക്കക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചാര്‍ജ് ആരെയെങ്കിലും ഏല്പിച്ചിട്ടു പോകണം. മണിയാശാനായാലും മതി. ഇവിടെ ഒരു മുഖ്യമന്ത്രി വേണം.