Connect with us

Kerala

കുമ്പസാരം നടത്തണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്ര്യമല്ലേ എന്ന് കോടതി

Published

|

Last Updated

കൊച്ചി: കുംബസാരം നടത്തണോ വേണ്ടയോ എന്നത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമല്ലേയെന്ന് ഹൈക്കോടതി. കുമ്പസരിക്കുമ്പോള്‍ എന്തൊക്കെ പറയണം, പറയണ്ട എന്നത് വ്യക്തികളാണ് തീരുമാനിക്കേണ്ടത്. കുമ്പസരിക്കണമെന്ന് നിയമപരമായി നിര്‍ബന്ധിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കോലഞ്ചേരി സ്വദേശി സിഎസ് ചാക്കോ നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

വിശ്വാസികള്‍ക്ക് പ്രത്യേക അവകാശങ്ങളും നിയമാവലികളും ഉണ്ട്. എല്ലാവരുടെ ചര്‍ച്ചിന്റെ നിയമങ്ങള്‍ പാലിക്കണമെന്ന് ഒരിടത്തും പറയുന്നില്ല. ഒരാള്‍ക്ക് ഒരു വിശ്വാസം തിരഞ്ഞെടുക്കാനും അതില്‍ നിന്ന് പുറത്തുപോകാനും അവകാശമുണ്ട്. കുമ്പസാരം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.

വൈദികന് മുന്നില്‍ കുറ്റങ്ങള്‍ ഏറ്റുപറഞ്ഞുള്ള കുംബസാരം വ്യക്തിയുടെ സ്വകാര്യതയെ ഹനിക്കുന്നതാണെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടിയിരുന്നു. നിര്‍ബന്ധിത കുംബസാരം ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ചില പള്ളികള്‍ കുംബസാരം നിര്‍ബന്ധിച്ച് ചെയ്യിപ്പിക്കുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഇത് ചെയ്യാത്തവര്‍ക്ക് എതിരെ നടപടിയും എടുക്കുന്നുണ്ട്. പള്ളിയില്‍ നിന്നുള്ള ഒരു സേവനവും കുംബസരിക്കാത്ത ആള്‍ക്ക് നല്‍കില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

Latest