Connect with us

National

ഏഴ് വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി

Published

|

Last Updated

ജയ്പൂര്‍: രാജസ്ഥാനിലെ ജലാവര്‍ ജില്ലയില്‍ ഏഴ് വയസുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് വീട്ടില്‍ നിന്നും 200 മീറ്റര്‍ അകലെ മ്യതദേഹം കണ്ടെത്തിയത്.

പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ജലാവര്‍ ജില്ലയില്‍ അഞ്ച് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ സമാന സംഭവമാണിത്. ഫെബ്രവരിയില്‍ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു.