ഹജ്ജ് : ഇന്ത്യന്‍ ഹജ്ജ്തീര്‍ത്ഥാടക സംഘം മക്കയിലെത്തി;മുഴുവന്‍ സമയ സേവനവുമായി ഇന്ത്യന്‍ കോണ്‍സുലേറ്റ്

Posted on: July 24, 2018 11:31 am | Last updated: July 24, 2018 at 11:31 am
SHARE

മക്ക: ഈ വര്‍ഷത്തെ വിശുദ്ദ ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ മദീനയിലെത്തിയ ആദ്യസംഘം മദീന സിയാറത്തിന് ശേഷം മക്കയിലെത്തി.ആദ്യസംഘത്തെ ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഡെപ്യൂട്ടി സി.ജിയും ഹജ്ജ് കോണ്‍സലുമായ മുഹമ്മദ് ശാഹിദ് ആലം, ആസിഫ് സഈദ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ജൂലൈ 14ന് മദീനയിലെത്തിയ ആദ്യ സംഘത്തില്‍ 3746 ഹാജിമാരോടാണ് ഇന്ന് മദീനയില്‍ നിന്ന് മക്കയിലെത്തിയത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹാജിമാര്‍ക്ക് മെച്ചപ്പെട്ട യാത്രാ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇന്ത്യന്‍ ഹജ്ജ് മിഷന് കീഴില്‍ 133 ഫ്‌ലൈറ്റുകളിലായി 37,578 ഹാജിമാരാണ് ഇത് വരെ മദീനയിലെത്തിയിരിക്കുന്നത്. ആഗസ്റ്റ് 16നാണ് ഇന്ത്യയില്‍ നിന്നുള്ള അവസാന വിമാനം സൗദിയില്‍ എത്തുക. ഇത്തവണ മെച്ചപ്പെട്ട താമസ സൗകര്യമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത് ഗ്രീന്‍ കാറ്റഗറി ,അസീസിയ്യ: കാറ്റഗറികളിലാണ് താമസ സൗകര്യം, അസീസിയ്യയില്‍ നിന്നും ഹറമിലേക്ക് ബസ് സൗകര്യവും, ത്രിവര്‍ണ്ണ കുടകളും നല്‍കിയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നും ഹജ്ജ് മന്ത്രാലയത്തിന് കീഴില്‍ ഹാജിമാരെ സഹായിക്കുന്നതിന്ന് 600 വളണ്ടിയര്‍ സംഘവും മക്കയിലും, മദീനയിലും എത്തിയിട്ടുണ്ട്. 40 കിടക്കകളുള്ള ആശുപത്രി അസീസിയ്യയിലും, 10 കിടക്കകളുള്ള ആശുപത്രി മക്കയിലും, 15 കിടക്കളുള്ള ആശുപത്രി മദീനയിലും സജ്ജമാക്കിയിട്ടുണ്ട്, കൂടാതെ 24 മണിക്കൂറും അടിയന്തിര സഹായം ലഭ്യമാക്കുന്ന മൂന്ന്ക്ലിനിക്കുകളും ഒരുക്കിയിട്ടുണ്ട്. ഈ വര്‍ഷം ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ് തയ്യാറാക്കി ഇമാസിഹ സംവിധാനം വഴിയാണ് ആരോഗ്യ ശുശ്രൂഷ രംഗം കൈകാര്യം ചെയ്യുന്നത്