ഷാര്‍ജ അന്താരാഷ്ട്ര മുസാബഖ സമാപിച്ചു

Posted on: July 20, 2018 7:45 pm | Last updated: July 20, 2018 at 7:45 pm
SHARE
മുസാബഖയില്‍ പങ്കെടുക്കാനെത്തിയ മത്സരാര്‍ഥികള്‍

ഷാര്‍ജ: അല്‍ മുന്‍തദ അല്‍ ഇസ്‌ലാമിക്കു കീഴില്‍ നടക്കുന്ന അന്താരാഷ്ട അറബിക് മുസാബഖ സമാപിച്ചു. യു എ ഇസുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തില്‍ പതിനെട്ടാമത് അന്താരാഷ്ട്ര ഇസ്‌ലാമിക് പഠന കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് മുസാബഖ നടത്തിയത്. അറബ്, ഏഷ്യ, ആഫ്രിക്ക മേഖലകളില്‍ നിന്നുള്ള വിവിധ രാജ്യങ്ങളിലെ നിരവധി മത്സരാര്‍ഥികളാണ് മത്സരത്തില്‍ പങ്കെടുത്തത്.

അറബിക് വ്യാകരണ ലോകത്ത് ഏറ്റവും പ്രാഥമികവും അടിസ്ഥാന പരവുമായി ലോകോത്തര യൂണിവേഴ്‌സിറ്റികളില്‍ പഠന വിധേയമാക്കുന്ന ഡോ. മുഹമ്മദ് ബ്‌നു അല്ലാന്‍ രചിച്ച നഹ്‌വ് കിതാബിനെ അടിസ്ഥാന മാക്കിയാണ് മുസാബഖ അരങ്ങേറിയത്.

നിരവധി ഘട്ടങ്ങളിലായി നടന്ന മത്സരത്തില്‍ ആദ്യ പത്തില്‍ ഇന്ത്യന്‍ പ്രതിനിധികള്‍ ഇടം നേടി. മുഹമ്മദ് ജാബിര്‍ (മഅ്ദിന്‍ അക്കാദമി മലപ്പുറം), സഅദ് മുഹമ്മദ് (മര്‍കസ് നോളജ് സിറ്റി), മുഹമ്മദ് കുറ്റൂര്‍ (മഅ്ദിന്‍ അക്കാദമി മലപ്പുറം) എന്നിവര്‍ യഥാക്രമം മൂന്ന്, അഞ്ച്, ആറ് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഷാര്‍ജ അല്‍ മുന്‍തദ ഇസ്‌ലാമി ആ സ്ഥാനത്ത് നടന്ന സമാപന ചടങ്ങില്‍ മുന്‍തദ തലവന്‍ ഡോ. മാജിദ് ബു ശുലൈബി വിജയികള്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയിലെ ഇസ്‌ലാമിക് ഫത്‌വ ബോര്‍ഡ് മേധാവി ഡോ. ഉസാമ ഹാശിം അല്‍ ഹദീദി, അല്‍മുന്‍തദ മേധാവി ഡോ. മുഹമ്മദ് മിഹ്‌റാന്‍, മുഹമ്മദ് ഇംറാന്‍, ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല, ഡോ. അബ്ദുന്നാസര്‍ വാണിയമ്പലം തുടങ്ങി നിരവധി വ്യക്തിത്വങ്ങള്‍ ചടങ്ങില്‍ സംബദ്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here